മകളേ, ഇതേറ്റു വാങ്ങുക...
ഇതു വെറും കറിക്കത്തിയല്ലിന്നെനിക്ക്,
ഇമ ചിമ്മാതിരിക്കുന്നൊരമ്മക്ക് തെല്ലൊരാശ്വാസം,
മകളേ, നീയിതരയിലൊളിപ്പിച്ചു വക്കുക.
മകളേ, ഇതേറ്റു വാങ്ങുക...
നീ കരഞ്ഞപ്പോഴൊക്കെ നിന്നെ പഠിപ്പിച്ച
സീതതൻ, സാവിത്രി തൻ ഗാഥകൾ മറക്കുക
ഇനിയൽപ്പമെന്നടുത്തിരിക്കാമോ ഈയമ്മ പാടട്ടെ,
വളയിട്ടകൈകളാലടരാടിയ ഗീതികൾ..
മകളേ, മറക്കുക സീതയെ, സാവിത്രിയെ,
പിന്നെ നിന്നെ നിസ്സഹായയാക്കിയയെന്നെയും.
മകളേ, ഇതേറ്റു വാങ്ങുക...
നിൻ കണങ്കാൽ ദർശനമാത്രയിൽ ഒരു നവ-
രതിസാമ്രാജ്യമുയർത്തുന്നൊരിന്നിന്റെ
സദാചാരബോധത്തിന്റെ നാരായ വേരറുക്കുവാൻ..
കയ്യിലെ മഞ്ചാടി ദൂരെക്കളഞ്ഞെന്റെ കുരുന്നേ -
നീയിതേറ്റുവാങ്ങുക, അരയിലൊളിപ്പിക്കുക.
മകളേ, ഇതേറ്റു വാങ്ങുക...
പ്രൈം ടൈമിലെ ചർച്ചയിൽ നിന്മുഖം തെളിയാതെ
കാക്കുവാനമ്മക്ക് ത്രാണിയില്ല,
ചർച്ചയ്ക്കിടക്ക് നിൻപേരിൽ എസ്.എം.എസ്സിനു
പ്രായോജകർക്കായ് കെഞ്ചുന്നതോർക്കവയ്യ.
മകളേ, ഇതേറ്റു വാങ്ങുക...
മകളേ, ഇതേറ്റു വാങ്ങുക...
ReplyDeleteനിൻ കണങ്കാൽ ദർശനമാത്രയിൽ ഒരു നവ-
രതിസാമ്രാജ്യമുയർത്തുന്നൊരിന്നിന്റെ
സദാചാരബോധത്തിന്റെ നാരായ വേരറുക്കുവാൻ..
കയ്യിലെ മഞ്ചാടി ദൂരെക്കളഞ്ഞെന്റെ കുരുന്നേ -
നീയിതേറ്റുവാങ്ങുക, അരയിലൊളിപ്പിക്കുക.
പെണ്മക്കളെ നിസ്സഹായകളും ആശക്തകളും ആക്കി വളര്‍ത്താതെ ഇരിക്കട്ടെ നമ്മുടെ അമ്മമാര്‍..
ReplyDelete