Thursday, February 10, 2011

ഒരു മോഹം...





അവിലിനു പകരം നിൻ തൃപ്പാദപങ്കജേ, ദക്ഷിണയാവാൻ‌ കൊതിച്ച ജന്മം‌..
അവിരാമാമെൻ‌ സ്വപ്നവീഥികൾ‌ തോറും‌, പുലരൊളിയായ് നിറഞ്ഞ സ്വപ്നം‌...
                            
                                                          (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

കൃഷ്ണശിലയിലും കാഠിന്യമേറിയൊരീ ജന്മമേകിയ പരിഭവം‌ പെയ്തൊഴിയേ..
കൃഷ്ണ, നീയെന്നകതാരിലൊരു‌ നറുമലരായ് വിടർന്നു പരിലസിക്കേ...
                                                                                         (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

ഒരുവേളയെങ്കിലും‌ കണ്ണാ, നിൻ പാദാരവിന്ദമെന്നശ്രുവാലർച്ചന‌ ചെയ്യുവാൻ‌
ഒരു മോഹമെന്നുള്ളിൽ‌ പൂവിടവെ..ഒരു സ്വപ്നമായതു വിടർന്നീടവേ..
                                                                                       (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

കണ്ണനു കാണിക്ക നൽകുവാനൊരുപിടി അവിൽ പോലും‌ കരുതാതെ,
കണ്ണാ, വന്നൂനിൻ‌ തിരുനടയിൽ‌, പാടിയലയുന്നു ഞാൻ‌ തവസന്നിധിയിൽ
                                                                                        (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

പുൽ‌ക്കൊടിപോലുമുറക്കമായൊരീ വേളയിലൊറ്റക്ക് കണ്ണാ ഞാൻ‌
പുനരപി ധീരസമീരേ ഗീതികൾ പാടട്ടെ, പെയ്തൊഴിയട്ടെയെന്നീ ജന്മദു:ഖം...
                                                                                     (അവിലിനു പകരം നിൻ തൃപ്പാദപങ്കജേ)

4 comments:

  1. അവിലിനു പകരം നിൻ തൃപ്പാദപങ്കജേ, ദക്ഷിണയാവാൻ‌ കൊതിച്ച ജന്മം‌..
    അവിരാമാമെൻ‌ സ്വപ്നവീഥികൾ‌ തോറും‌, പുലരൊളിയായ് നിറഞ്ഞ സ്വപ്നം‌...

    ReplyDelete
  2. ഹോ.. എന്താ ഇതെന്റെ കൃഷ്ണാ.. പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളും.

    ReplyDelete
  3. തുടക്കം തന്നെ കൊള്ളാമല്ലോ.
    പുതിയ ബ്ലോഗിന് ഏല്ലവിധ ആശംസകളും.

    ReplyDelete