ഇരവിലൊരുവേളയീ ആൽത്തറയിലൊറ്റക്ക്,
ഇമയനക്കാതെ നിൻ തിരുനാമവും ചൊൽകെ..
കാണ്മൂ ഞാനിനിയൊരു ജന്മമെങ്കിലും തൃപ്പാദ -
മണിയുന്ന ധൂളിയായ് തീരുന്ന സ്വപ്നം, . തവ തീർത്ഥത്തിലാറാടിയലിയുന്ന സ്വപ്നം..
ശ്യാമാംബരങ്ങളെ വർണ്ണിച്ച കവിയെന്തോ,
കാർമേഘപൂരിതജന്മങ്ങൾ മറന്നു പോയ്
തങ്കത്തിളക്കത്തിൻ ശോഭവർണ്ണിക്കുവോനെ-
ന്നെങ്കിലും കഴിയുമോ കാരിരുമ്പിനെക്കാണുവാൻ?
കാർമേഘപൂരിതജന്മങ്ങൾ മറന്നു പോയ്
തങ്കത്തിളക്കത്തിൻ ശോഭവർണ്ണിക്കുവോനെ-
ന്നെങ്കിലും കഴിയുമോ കാരിരുമ്പിനെക്കാണുവാൻ?
കരുതിവച്ചില്ല ഞാൻ വെറും പ്രാർത്ഥനയല്ലാതെ
അവിൽപ്പൊതിയില്ല..വാദ്യഘോഷമില് ല...
കൂപ്പിയ കൈകളായ് നിശ്ചലം നിൽപ്പൂ ഞാൻ
കൃഷ്ണലീലയിലാറാടുമീ പുണ്യഭൂവിൽ..തവ സന്നിധിയിൽ...
അവിൽപ്പൊതിയില്ല..വാദ്യഘോഷമില്
കൂപ്പിയ കൈകളായ് നിശ്ചലം നിൽപ്പൂ ഞാൻ
കൃഷ്ണലീലയിലാറാടുമീ പുണ്യഭൂവിൽ..തവ സന്നിധിയിൽ...
ദക്ഷിണയില്ലാതെ, വഴിപാടുമില്ലാതെ, വെറുമൊരു -
പിടി അവിൽപ്പൊതിപോലുമില്ലാതെ..
ചൂടട്ടെ കൃഷ്ണ ഞാൻ, എൻ കണ്ണീരിനാൽ നട്ട
കൃഷ്ണതുളസിയിൽ കോർത്തൊരീ തുളസിമാല...
ദക്ഷിണയില്ലാതെ, വഴിപാടുമില്ലാതെ, വെറുമൊരു -
ReplyDeleteപിടി അവിൽപ്പൊതിപോലുമില്ലാതെ..
ചൂടട്ടെ കൃഷ്ണ ഞാൻ, എൻ കണ്ണീരിനാൽ നട്ട
കൃഷ്ണതുളസിയിൽ കോർത്തൊരീ തുളസിമാല...
ഇപ്പോള്‍ കൃഷ്ണനും വേണ്ട തുളസിമാല......വല്ല സ്വര്‍ണമാലയും വെച്ച് വിളിച്ചു നോക്ക്.....ഹി.....
ReplyDeleteഇഷ്ടപ്പെട്ടു....... ആശംസകള്‍..